നന്ദമുരി ഹരികൃഷ്ണ അപകടസമയത്ത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: എൻ.ടി രാമറാവുവിെൻറ മകൻ നന്ദമുരി ഹരികൃഷ്ണ അപകടസമയത്ത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ്. അദ്ദേഹം അമിത വേഗതയിലാണ് കാറോടിച്ചതെന്നും മുതിർന്ന പൊലീസ് ഉദ്യേഗസ്ഥൻ അറിയിച്ചു.
റോഡിലെ ഡിവൈഡറിലിടിച്ച് അപകടമുണ്ടായ ഉടൻ ഹരികൃഷ്ണ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണുവെന്ന് നൽഗോണ്ട എസ്.പി എ.വി രഘുനാഥ് അറിയിച്ചു. അപകടത്തിെൻറ ആഘാതത്തിൽ കാറിെൻറ ഡോർ തകർന്നാണ് അദ്ദേഹം പുറത്തേക്ക് തെറിച്ച് വീണത്. സീറ്റ്ബെൽറ്റ് ധരിച്ചിരുന്നുവെങ്കിൽ അപകടത്തിെൻറ തീവ്രത കുറക്കാൻ സാധിക്കുമായിരുന്നു. ചിലപ്പോൾ ഹരികൃഷ്ണയുടെ ജീവൻ തന്നെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അതേ സമയം, റോഡ് നിർമാണത്തിലെ അപാകതയും അപകടത്തിന് കാരണമായെന്നും വാർത്തകളുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ തെലുങ്കാനയിലെ നല്‍ഗൊണ്ടയിൽ നടന്ന റോഡ് അപകടത്തിലാണ് നന്ദമുരി ഹരികൃഷ്ണ മരിച്ചത്. നെല്ലൂർ ജില്ലയിലെ കവാലിയിൽ വിവാഹത്തിൽ പെങ്കടുത്ത് ഹൈദരാബാദിലേക്ക് മടങ്ങവേ തെലുഗു സിനിമാ താരംകൂടിയായ ഹരികൃഷ്ണ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
